പ്രസന്റേഷൻ കോളേജ് ഓഫ് അപ്ലൈഡ് സയൻസസ്, പുത്തൻവേലിക്കര
ആദരം 2K22 - അവാർഡ് ദാന ചടങ്ങ്
പുത്തവേലിക്കര : പ്രസന്റേഷൻ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി ബിരുദ പരീക്ഷയിൽ റാങ്കുകൾ കൈവരിച്ച ഗോപിക രുദ്രൻ, അന്ന അലീന ഫ്രാൻസിസ് , ബെല്ല ബ്രിജിറ്റ് സി.എച്ച്. എന്നിവരെയും എ പ്ലസ്, എ ഗ്രേഡുകൾ നേടിയ കുട്ടികളെയും അവാർഡുകൾ നൽകി ആദരിച്ചു. കോട്ടപ്പുറം രൂപത വികാരി ജനറൽ റവ. മോൺസിഞ്ഞോർ ആന്റണി കുരിശിങ്കൽ അധ്യക്ഷനായ മീറ്റിങ്ങ് എം.ജി. യൂണിവേഴ്സിറ്റി കൺട്രോളർ ഓഫ് എക്സാമിനേഷൻ ശ്രീ. ഡോ. സി.എം. ശ്രീജിത്ത് ഉദ്ഘാടനം നിർവ്വഹിക്കുകയും കുട്ടികൾക്ക് അവാർഡുകൾ നൽകി ആദരിക്കുകയും ചെയ്തു. കോളേജ് മാനേജർ റവ.ഫാ. ഷൈജൻ കളത്തിൽ എല്ലാവർക്കും സ്വാഗതം ആശംസിച്ചു. കോളേജ് പ്രിൻസിപ്പാൾ ശ്രീ. ഫെബി ഫാസ്, വൈസ് പ്രിൻസിപ്പാൾ ശ്രീമതി രശ്മി പി.എ., അസി. മാനേജർ ഫാ. ക്ലീറ്റസ് കോച്ചിക്കാട്ട്, പി.ടി.എ. ജോ.സെക്രട്ടറി ശ്രീമതി തസ്നീം റെജിൽ, യൂണിയൻ വൈസ് ചെയർ പേഴ്സൺ കുമാരി അലീന എ.എ. എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.